ധാക്ക: ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ബംഗ്ലാദേശ് സൈനിക മേധാവിമാർ സന്ദർശിച്ചു.
കരസേനാ മേധാവി വാകെർ ഉസ്സമാൻ, നാവികസേനയുടെ മുഹമ്മദ് നസ്മുൾ ഹസൻ, വ്യോമസേനയുടെ ഹസൻ മുഹമ്മദ് ഖാൻ എന്നിവർ ഒരുമിച്ച് ചൊവ്വാഴ്ച രാത്രി ഒന്പതിനു ധാക്കയിലെ എവർകെയർ ഹോസ്പിറ്റലിൽ എത്തുകയായിരുന്നു.
മൂന്നുവട്ടം ബംഗ്ലാ പ്രധാനമന്ത്രിയായിരുന്ന ഖാലിദയെ കഴിഞ്ഞമാസം 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിൽ അണുബാധയുണ്ടായ അവരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയിപ്പ്.